ജിഷ വധക്കേസ്: സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

Update: 2018-05-11 22:38 GMT
Editor : Sithara

ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പാപ്പു നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Full View

ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ജിഷ കേസില്‍ പോലീസന്വേഷണത്തിലെ കണ്ടെത്തലുകള്‍ പലതും തെറ്റാണെന്ന് കാണിച്ചായിരുന്നു അച്ഛന്‍ പാപ്പുവിന്റെ ഹരജി.കൊല്ലപ്പെട്ട സമയം സംബന്ധിച്ചും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമേതാണെന്നത് സംബന്ധിച്ചും വ്യക്തതയില്ല.അതുകൊണ്ട് സിബിഐ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ഈ കേസില്‍ പാപ്പുവിന്‍റെ ആവശ്യത്തിനെതിരെ അമ്മ രാജേശ്വരിയും കക്ഷിചേര്‍ന്നിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യമുണ്ടായാല്‍ വിചാരണ നീണ്ടുപോകുമെന്നും പ്രതിക്ക് കൃത്യസമയത്ത് ശിക്ഷ ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുമെന്നുമായിരുന്നു അമ്മയുടെ വാദം. ഈ വാദം അഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി പാപ്പുവിന്‍റെ ഹരജി തള്ളിയത്. നിലവല്‍ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News