എൻഎസ്എസ് -എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം- ജി. സുകുമാരൻ നായർ

'വി.ഡി സതീശനോടുള്ളത് വ്യക്തിപരമായ വിരോധമാണ്'

Update: 2026-02-04 14:51 GMT

കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസിന് ഒരു വാക്കേയുള്ളു. എസ്എൻഡിപി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമീപിച്ചതെന്ന് ബോധ്യമായി എന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം.

വി.ഡി സതീശനോടുള്ളത് വ്യക്തിപരമായ വിരോധമാണ്. വി.ഡി സതീശനോടുള്ള നിലപാട് രാഷ്ട്രീയ നിലപാടായി കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്ക് പത്മ അവാർഡ് ലഭിച്ചതിൽ ഒരു വിരോധവുമില്ല. സമദൂരത്തിൽ ഉറച്ച് നിൽക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.

മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് അത് കിട്ടിയില്ല, പരിഗണന ഇല്ല എന്ന പരാതികൾ ഞങ്ങൾക്ക് ഇല്ല. എൻഎസ്എസിന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ കോടതിയിൽ പോവും. കേന്ദ്ര ബജറ്റിൽ കേരളത്തിന് കുറേക്കൂടി പരിഗണന കിട്ടേണ്ടതായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News