ജിഷ്ണു പ്രണോയ് കേസ്; അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

Update: 2018-05-11 11:43 GMT
Editor : Jaisy
ജിഷ്ണു പ്രണോയ് കേസ്; അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

മറുപടി നല്‍കാന്‍ വൈകിയതില്‍ സി ബിഐയെ കോടതി വിമര്‍ശിച്ചു

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. കേരള പൊലീസിന് തന്നെ അന്വേഷിക്കവുന്ന കേസാണിതെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ നിലപാട് അറിയിക്കുന്നത് വൈകിയതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസില്‍ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Full View

കേസുകളുടെ ബാഹുല്യം ജോലിഭാരം വര്‍ധിപ്പിച്ചിരിക്കുന്നു എന്നാണ് ജിഷ്ണുകേസ് ഏറ്റെടുക്കാതിരിക്കാന്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ പറഞ്ഞ കാരണം. സി.ബി.ഐ ഏറ്റെടുത്ത അഴിമതിക്കെതിരായ കേസുകള്‍ തന്നെ ധാരാളമുണ്ട്. മാത്രമല്ല കേരളാ പൊലീസിന് തന്നെ അന്വേഷിക്കാവുന്ന കേസാണ് ജിഷ്ണുകേസ്. ഈ കേസന്വേഷിക്കാനുള്ള അടിസ്ഥാന സൌകര്യം കേരള പൊലീസിനുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. അതേസമയം സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശത്തിന് സി.ബി.ഐ ഇരയായി. കേസന്വേഷണം സി.ബി.ഐക്ക് കൈമാറികൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ ഇറക്കിയിട്ടും എന്തുകൊണ്ടാണ് മറുപടി വൈകിയതെന്ന് സുപ്രീം കോടതി ചോദിച്ചു. നിലപാട് വ്യക്തമക്കി കൊണ്ടുള്ള സത്യവാങ് മൂലം തിങ്കളാഴ്ച സമര്‍പ്പിക്കാനും സി.ബി.ഐക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വാദം കൂടി പരിശോധിച്ച ശേഷം കേസില്‍ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എന്‍വി.രമണ അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News