കെ.സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

Update: 2018-05-12 01:19 GMT
Editor : Jaisy
കെ.സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു

നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കെ. സുധാകരനെതിരെ ജിഷ്ണുപ്രണോയിയുടെ കുടുംബം. ഷഹീര്‍ ഷൗക്കത്തലിയോട് കേസ് പിന്‍വലിക്കാന്‍ പറയാന്‍ സുധാകരന്‍ കോടതിയാണോയെന്ന് മഹിജ. സുധാകരന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ജിഷ്ണുവിന്റെ കേസിലും ആകെയുള്ള തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.അതിനാല്‍ കേസ് വേഗം സിബിഐക്ക് വിടണം. പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News