കണ്ണൂര്‍ സമാധാന ചര്‍ച്ചയുടെ പേരില്‍ സിപിഎം - ബിജെപി വാക്പോര്

Update: 2018-05-13 10:25 GMT
കണ്ണൂര്‍ സമാധാന ചര്‍ച്ചയുടെ പേരില്‍ സിപിഎം - ബിജെപി വാക്പോര്

എകെജി സെന്‍ററില്‍ പോയി കാലുപിടിക്കണമെന്നാണ് കോടിയേരി പറഞ്ഞതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

Full View

കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളുടെ പേരില്‍ സിപിഎം - ബിജെപി വാക്പോര്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് സമാധാന ചര്‍ച്ചക്ക് തയ്യാറായാല്‍ സിപിഎം തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കോടിയേരിയുടേത് മാടമ്പിഭാഷ ആണെന്നായിരുന്നു ബിജെപിയുടെ മറുപടി.

കണ്ണൂരില്‍ സമാധാന ചര്‍ച്ചക്ക് സിപിഎം തയ്യാറാണ്. ആര്‍എസ്എസുകാരോട് സംയമനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എകെജി സെന്ററില്‍ പോയി സമാധാന ചര്‍ച്ചക്കായി യാചിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

അന്വേഷണങ്ങളില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദങ്ങളില്ലെന്ന് മുഖ്യമന്ത്രിയും ഡിജിപിയും പ്രതികരിച്ചു. എന്നാല്‍ സമാധാന ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Tags:    

Similar News