വ്യവസായരംഗത്ത് പുതിയ കുതിപ്പിന് ആഹ്വാനവുമായി കേരളാ ഇന്‍വെസ്റ്റ്മെന്‍റ് കോണ്‍ക്ലേവ് സമാപിച്ചു

Update: 2018-05-13 10:59 GMT

ഗ്രേറ്റ് മലബാര് ഇനിഷ്യേറ്റീവ് ഫൌണ്ടേഷനാണ് കോഴിക്കോട് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്

Full View

കേരളത്തിലെ വ്യവസായരംഗത്ത് പുതിയ കുതിപ്പിന് ആഹ്വാനവുമായി കേരളാ ഇന്‍വെസ്റ്റ്മെന്‍റ് കോണ്‍ക്ലേവ് സമാപിച്ചു. ഗ്രേറ്റ് മലബാര് ഇനിഷ്യേറ്റീവ് ഫൌണ്ടേഷനാണ് കോഴിക്കോട് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയെ കരുത്തുറ്റതാക്കിക്കൊണ്ട് വ്യവസായരംഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.

കേരളത്തിനനുയോജ്യമായ പുതിയ നിക്ഷേപ സാധ്യതകള്‍ തിരിച്ചറിയാന്‍ നിക്ഷേപകര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരളാ ഇന്‍വെസ്റ്റ്മെന്‍റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില് വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്തു.ടൂറിസം രംഗത്തെ പുതിയ നിക്ഷപസാധ്യതകളും സെഷനുകളില് ചര്ച്ചയായി. വ്യാവസായിക രംഗം കരുത്തുറ്റതാക്കാന്‍ അടിസ്ഥാന സൌകര്യ വികസനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്നത് വ്യവസായ രംഗത്തെ പ്രതീക്ഷകളുടെ കാലമാണെന്ന് ജിഎംഐ പ്രസിഡന്റ് ഡോക്ടര്‍ ആസാദ് മൂപ്പന് പറഞ്ഞു.

Tags:    

Similar News