ഐഎസ്എല്‍ കലാശ പോരാട്ടം: കൊച്ചിയില്‍ കനത്ത സുരക്ഷ

Update: 2018-05-13 13:45 GMT
Editor : Sithara
ഐഎസ്എല്‍ കലാശ പോരാട്ടം: കൊച്ചിയില്‍ കനത്ത സുരക്ഷ

ഐഎസ്എല്‍ കലാശ പോരാട്ടത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് കൊച്ചി നഗരം.

ഐഎസ്എല്‍ കലാശ പോരാട്ടത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് കൊച്ചി നഗരം. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി പാളിച്ചകള്‍ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സ്റ്റേഡിയത്തിനകത്തും പുറത്തും വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വലിയ സുരക്ഷയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസുകാരെ സ്റ്റേഡിയത്തിനകത്തും പുറത്തും വിന്യസിച്ചു. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയം റോഡില്‍ പോലും പ്രവേശിപ്പിക്കുന്നില്ല.

Advertising
Advertising

വൈകീട്ട് ആറര വരെ ടിക്കറ്റുമായി കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വാഹനങ്ങളെല്ലാം സ്റ്റേഡിയം റോഡില്‍ നിന്ന് തിരിച്ചുവിടുകയാണ്. നോ പാര്‍ക്കിങ്ങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റീക്കവറി വാഹനം ഉപയോഗിച്ച് നീക്കാനാണ് കമ്മീഷണറുടെ നിര്‍ദേശം. ബാഗും പ്ലാസ്റ്റിക് ബോട്ടിലുമൊന്നും അകത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിവിഐപികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഗ്യാലറികളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിനകത്ത് കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ച് കഴിഞ്ഞു. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില്‍പ്പന നേരത്തെ അവസാനിച്ചതിനാല്‍ സ്റ്റേഡിയത്തിന് പുറത്ത് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News