കുപ്രചരണങ്ങളുടെ പിന്നില്‍ പരാജയഭീതി പൂണ്ട എതിരാളികള്‍: വീണ ജോര്‍ജ്

Update: 2018-05-13 07:38 GMT
Editor : admin
കുപ്രചരണങ്ങളുടെ പിന്നില്‍ പരാജയഭീതി പൂണ്ട എതിരാളികള്‍: വീണ ജോര്‍ജ്

ആറന്മുളയില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും മുന്നണിയും പാര്‍ട്ടിയും ഏല്‍പിച്ച ദൌത്യം ഭംഗിയായി നിറവേറ്റാനാവുമെന്ന് വിശ്വസിക്കുന്നുവെന്നും ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് പറഞ്ഞു

Full View

ആറന്മുളയില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും മുന്നണിയും പാര്‍ട്ടിയും ഏല്‍പിച്ച ദൌത്യം ഭംഗിയായി നിറവേറ്റാനാവുമെന്ന് വിശ്വസിക്കുന്നുവെന്നും ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജ് പറഞ്ഞു. തന്നെ സമുദായ സ്ഥാനാര്‍ഥിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് പരാ‍ജയ ഭീതിമൂലം എതിരാളികള്‍ അഴിച്ചു വിട്ട കുപ്രചരണത്തിന്‍റെ ഭാഗമാണെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

Advertising
Advertising

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തു വന്നതോടെ മണ്ഡലത്തില്‍ സജീവ പ്രചരണം നടത്താനുള്ള ഒരുക്കത്തിലാണ് ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജ്. ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ കരുതലോടെയാണ് വീണാ ജോര്‍ജ് നേരിട്ടത്. ആറന്മുള മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് നാടിന്റെ സ്പന്ദനം നന്നായി അറിയാം. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരാജയ ഭീതി പൂണ്ടവരാണ് കുപ്രചരണങ്ങളുടെ പിന്നിലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായി നിന്നപ്പോഴൊന്നും തന്നെ സമുദായ പ്രതിനിധിയായി ആരും ചിത്രീകരിച്ചിട്ടില്ലെന്നും എക്കാലത്തും പുരോഗമന പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും വീണാ ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങളെക്കുറിച്ച് നേരിട്ടറിവില്ല. മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ടാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കാനുള്ള അവസരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ഡലം അനുഭവിക്കുന്ന വികസന പിന്നോക്കാവസ്ഥ പ്രധാന പ്രചരണ വിഷയ‌മാക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News