ജിഷ്ണു കേസ്; അന്വേഷണം കൈമാറിയുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ

Update: 2018-05-13 23:21 GMT
Editor : Jaisy
ജിഷ്ണു കേസ്; അന്വേഷണം കൈമാറിയുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ

സുപ്രീം കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്

ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം കൈമാറിയുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം ലഭിക്കാത്തത് കൊണ്ടാണ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം കഴിഞ്ഞ ജൂണില്‍ തന്നെ അന്വേഷണം കൈമാറിയുള്ള വിജ്ഞാപനം സിബിഐക്ക് അയച്ചതായി സംസ്ഥാന സര്‍‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഒരു പരിശോധന കൂടി നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സ്വന്തം നിലക്ക് ഉത്തരവിറക്കുമെന്ന് കോടതി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News