സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു

Update: 2018-05-14 13:52 GMT
Editor : admin
സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു
Advertising

നാലുവര്‍ഷത്തിനിടെ 5,386 സ്ത്രീകള്‍ പീഡനത്തിന് ഇരയായപ്പോള്‍ 48 പ്രതികള്‍ക്ക് മാത്രമാണ് ജയില്‍ശിക്ഷ ലഭിച്ചത്.

സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 5,386 സ്ത്രീകള്‍ പീഡനത്തിന് ഇരയായപ്പോള്‍ 48 പ്രതികള്‍ക്ക് മാത്രമാണ് ജയില്‍ശിക്ഷ ലഭിച്ചിരിക്കുന്നത്. ക്രൈെ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 70 സര്‍ക്കാര്‍ ജീവനക്കാര്‍ പീഡന കേസുകളില്‍ പ്രതികളായി.

തുടക്കത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്യുമ്പോഴുണ്ടാകുന്ന താത്പര്യം പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിക്കാത്തതാണ് ഇരകള്‍ക്ക് വിനയാകുന്നത്. സ്ത്രീ പീഡനത്തിനിരയായ 5386 പേരില്‍ 2741 ഉം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണന്ന് കണക്കുകള്‍ പറയുന്നു. പതിനെട്ടിനും, അന്‍പത് വയസ്സിനുമിടയിലുള്ള 2558 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. വൃദ്ധരായ 87 സ്ത്രീകളും പീഡനത്തിനിരയായി. 1297 ആണ്‍കുട്ടികളും നാല് വര്‍ഷത്തിനിടെ പീഡനത്തിന് ഇരയായിട്ടുണ്ട്. പല കേസുകളിലും പ്രതികളെ കണ്ടെത്തിയിട്ട് പോലുമില്ല.

തിരുവനന്തപുരം റൂറല്‍ പോലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പീഡനക്കേസ് ചുമത്തിയിരിക്കുന്നത്. 564 എണ്ണം. 132 കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന കോഴിക്കോട് സിറ്റി പോലീസാണ് കണക്കുകളില്‍ ഏറ്റവും പിന്നില്‍. വിദ്യാഭ്യാസ വകുപ്പിലെ ഇരുപതും ആഭ്യന്തര വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരും വിവിധ കേസുകളിലായി വിചാരണ നേരിടുന്നു. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, ട്രഷറി ജീവനക്കാരും പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News