ഹാരിസണ്‍ കേസ് ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും ബാധിച്ചേക്കും

Update: 2018-05-14 06:58 GMT
Editor : Sithara
ഹാരിസണ്‍ കേസ് ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും ബാധിച്ചേക്കും

കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായാല്‍ ശബരി വിമാനത്താവളത്തിനായി സര്‍ക്കാര്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ പക്കല്‍ നിന്നും ഭൂമി പണം നല്‍കി വാങ്ങേണ്ടി വരും.

ഹാരിസണുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായത് ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും ബാധിക്കുമെന്ന് സൂചന. നിലവില്‍ ബിലീവിയേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ഭൂമി ഹാരിസണിന്റെ പക്കല്‍ നിന്നും വാങ്ങിയതാണ്. കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായാല്‍ ശബരി വിമാനത്താവളത്തിനായി സര്‍ക്കാര്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ പക്കല്‍ നിന്നും ഭൂമി പണം നല്‍കി വാങ്ങേണ്ടി വരും.

Advertising
Advertising

Full View

ചെറുവള്ളി എസ്റ്റേറ്റില്‍ ശബരി വിമാനത്താവളം പണിയാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഹാരിസണിന്റെ പക്കല്‍ നിന്നും ഭൂമി വില നല്‍കി വാങ്ങിയതാണെന്നാണ് ബിലീവിയേഴ്സ് ചര്‍ച്ചിന്റെ വാദം. എന്നാല്‍ ഇത് പാട്ടകാലവധി കഴിഞ്ഞ ഭൂമിയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ വാദങ്ങള്‍ തകര്‍ന്നതോടെ ഈ കേസിലും വിധി സര്‍ക്കാരിന് എതിരാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഹാരിസണുമായുള്ള കേസ് തോറ്റത് ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തില്‍ ബിലീവിയേഴ്സ് ചര്‍ച്ചിന് അനുകൂലമായി കേസ് വരാന്‍ വേണ്ടിയാണെന്നും ആരോപണം ഉണ്ട്. രാജമാണിക്കം റിപ്പോര്‍ട്ടിന്‍റെ ആധികാരികത തന്നെ ചോദ്യപ്പെട്ട സാഹചര്യത്തില്‍ ചെറുവള്ളി കേസില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ കേസ് ജയിക്കാന്‍ പര്യാപ്തമല്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News