സ്‌കൂള്‍ പരിസര മലിനീകരണം നടത്തുന്നെന്ന് നാട്ടുകാരുടെ ആരോപണം

Update: 2018-05-15 11:56 GMT
സ്‌കൂള്‍ പരിസര മലിനീകരണം നടത്തുന്നെന്ന് നാട്ടുകാരുടെ ആരോപണം

സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം മച്ചിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നാണ് മലിനജലം ഒലിച്ചിറങ്ങുന്നത്

മാലിന്യത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തന്നെ പരിസരത്തുണ്ടാക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നം. കാസര്‍കോട് പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് പരിസര മലിനീകരണം ഉണ്ടാക്കുന്നത്. സ്‌കൂളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം കാരണം ഏറെ ദുരിതം അനുഭവിക്കുകയാണ് പരിസരവാസികള്‍.

Full View

സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം മച്ചിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നാണ് മലിനജലം ഒലിച്ചിറങ്ങുന്നത്. പരിസരത്താകെ ഇപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം. കൊതുകുകളും പെറ്റുപെരുകി. ഡെങ്കിപനി ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.

2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂലില്‍ മാലിന്യ സംസ്‌കാരണത്തിന് ഇതുവരെയായി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ശുചിത്വ മിഷന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 370 വിദ്യാര്‍ഥികളും 50 അധ്യാപകരുമാണ് സ്ഥാപനത്തിലുള്ളത്. മലിനജലം കെട്ടികിടക്കുന്നത് ഇവരുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News