ജയരാജന്‍ നെടുമങ്ങാട്ട് നടത്തിയ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി

Update: 2018-05-15 10:17 GMT
Editor : admin
ജയരാജന്‍ നെടുമങ്ങാട്ട് നടത്തിയ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി

കണ്ണൂരിലെ കൊലപാതകങ്ങള്‍ കടം വീട്ടലാണെന്നായിരുന്നു പി ജയരാജന്‍

Full View

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് പി ജയരാജന്‍ നെടുമങ്ങാട്ട് നടത്തിയ പ്രസംഗത്തിലൂടെ വ്യക്തമായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതകങ്ങള്‍ കടം വീട്ടലാണെന്നായിരുന്നു പി ജയരാജന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞത്.

കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നേരായ വഴിക്കാണ് പോകുന്നതെന്ന് ജയരാജന്റെ പ്രസ്താവനയിലൂടെ മനസിലായി. ജയരാജന്റെ പ്രസംഗം പൊലീസ് പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News