എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ പ്രവേശപരീക്ഷഫലം പ്രഖ്യാപിച്ചു; റാം ഗണേഷിന് ഒന്നാം റാങ്ക്

Update: 2018-05-15 19:19 GMT
Editor : admin
എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ പ്രവേശപരീക്ഷഫലം പ്രഖ്യാപിച്ചു; റാം ഗണേഷിന് ഒന്നാം റാങ്ക്

11 മണിക്ക് ശേഷം പ്രവേശ പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.

Full View

സംസ്ഥാനത്തെ എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ പ്രവേശ പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

എറണാകുളം സ്വദേശിയായ റാം ഗണേഷിനു ഒന്നാം റാങ്ക് ലഭിച്ചു. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വനു മൂന്നാം റാങ്കും ലഭിച്ചു. സെക്രട്ടേറിയറ്റിലുള്ള പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ക്കാണ് കിട്ടിയത്. പട്ടിക ജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഷിബുവിനാണ് ഒന്നാം റാങ്ക്. പട്ടിക വര്‍ഗ വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശിന് ഒന്നാം റാങ്ക് ലഭിച്ചു.

Advertising
Advertising

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അടുത്ത വര്‍ഷം എല്ലാ ഹയര്‍ സെക്കന്‍ഡറില്‍ സ്‌കൂളുകളില്‍ നിന്നും അപേക്ഷിക്കാം. പരീക്ഷയ്ക്ക് ഒ.എം.ആര്‍ പരിശീലനം നല്‍കാന്‍ സ്‌കൂളുകളില്‍ സംവിധാനമൊരുക്കും. സ്‌കൂളുകളില്‍ ഐടി അധ്യാപകര്‍ക്കാകും ഇതിന്റെ ചുമതല നല്‍കുക.

റാങ്ക് ലിസ്റ്റുകള്‍ www. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

1,20,000 പേരാണ് പരീക്ഷ എഴുതിയിരുന്നത്. 78000 പേരാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. ഇതില്‍ 60,000ത്തോളം പേര്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചു. പ്ലസ്ടുവിന്റെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളുടെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News