പൊലീസ് അതിക്രമം; കൌമാരക്കാരെ മുഖത്തടിച്ച് വീഴ്ത്തി

Update: 2018-05-16 15:13 GMT
Editor : Damodaran

ബൈക്കില്‍ ലിഫ്‌ററ് ചോദിച്ച കൗമാരക്കാരെ പൊലീസ് മുഖത്തടിച്ച് വീഴ്ത്തി.. . പരിക്കേറ്റ രണ്ട് പേരെ കൊല്ലം ജില്ലാ ആശുപ്ത്രിയില്‍ .......

Full View

കൊല്ലത്ത് വീണ്ടും പൊലീസ് അതിക്രമം.ബൈക്കില്‍ ലിഫ്‌ററ് ചോദിച്ച കൗമാരക്കാരെ പൊലീസ് മുഖത്തടിച്ച് വീഴ്ത്തി.. . പരിക്കേറ്റ രണ്ട് പേരെ കൊല്ലം ജില്ലാ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ചിന്നക്കടിയില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നഗരത്തിലെ ടെക്സ്റ്റയില്‍ ഷോപ്പിലെ ജീവനക്കാരായ അക്ബര്‍ഷാ, സാരംഗ് എന്നിവര്‍ക്കാണ് പൊലീസിന്‍രെ മര്‍ദ്ദനം ഏറ്റത്. കല്ലുംതാഴം സ്വദേശികളായ ഇരുവരും രാത്രി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കേറുന്നതിനിടെയായിരുന്നം സംഭവം. പൊലീസിനെ കണ്ടതോടെ ഇവര്‍ കൈകാണിച്ച് നിര്‍ത്തിയ ബൈക്ക യാത്രികന്‍ കടന്നു കളയുകയായിരുന്നു.. ബൈക്ക് യാത്രികന് ഒപ്പമുള്ളവരെന്ന് കരുതിയാണ് പൊലീസ് കൗമാരക്കാരെ മുഖത്തടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ബൂട്ടിട്ട് ചവിട്ടിയതായും ഇവര്‍ പറയുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് പിന്‍വാങ്ങിയത്

പൊലീസ് നടപടിയ്ക്ക് എതിരെ പരിക്കേറ്റവരുടെ ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി നേരത്തെ ഹെല്‍മറ്റ് ധരിക്കാത്തതിന്‍രെ പേരില്‍ ബൈക്ക് യാത്രികനെ പൊലീസ് തലയ്ക്ക് അടിച്ച് വീഴ്ത്തിയ സംഭവം വന്‍ പ്രതിഷേധത്തിന് വഴി വച്ചിരുന്നു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News