രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഈ മാസം 19 ന്

അബദ്ധത്തിൽ വാട്‌സ് ആപ് കോൾ പോയതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ

Update: 2026-03-12 13:50 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഈ മാസം 19-ന് കോടതി വിധി പറയും. ഹരജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. രാഹുൽ തെറ്റായ രേഖകൾ നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഹുൽ അതിജീവിതയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണെന്നും ജാമ്യം റദ്ദാക്കിയില്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.

രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ, അബദ്ധത്തിൽ വാട്‌സ് ആപ് കോൾ പോയതാണെന്നാണ് രാഹുൽമാങ്കൂട്ടത്തിൽ കോടതിയിൽ പറഞ്ഞു. നമ്പർ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കോൾ അറിയാതെ പോയി എന്നാണ് രാഹുലിന്റെ വാദം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News