മദ്യശാലക്കെതിരെ സമരം: ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം

Update: 2018-05-17 11:51 GMT
മദ്യശാലക്കെതിരെ സമരം: ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം

ചങ്ങനാശേരി വട്ടപ്പള്ളിയിലേക്ക് ബീവറേജസിന്‍റെ മദ്യവില്‍പനശാല നീക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം ചങ്ങനാശേരി വട്ടപ്പള്ളിയിലേക്ക് ബീവറേജസിന്‍റെ മദ്യവില്‍പന ശാല നീക്കാനുള്ള ശ്രമത്തിനെതിരെ സമരസമിതി നടത്തുന്ന ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം. വാഹനങ്ങള്‍ തടയാനുള്ള നീക്കത്തെ ബിവറേജസ് അനുകൂലികള്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു

Full View

ജനവാസ മേഖലയായ ചങ്ങനാശേരി വട്ടപ്പള്ളിയിലേക്ക് ബീവറേജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പനശാല നീക്കാനുള്ള ശ്രമത്തിനെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചങ്ങനശേരി നിയോജക മണ്ഡല പരിധിയിലാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബീവറേജസിനെതിരെ നാട്ടുകാര്‍ രാപകല്‍ സമരം അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ഇവിടെ നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി ബീവറേജസ് തുടങ്ങാനുള്ള സാധനങ്ങളുമായി ലോറികള്‍ എത്തിയതോടെ നാട്ടുകാര്‍ ഇത് തടഞ്ഞു.

Advertising
Advertising

ബീവറേജസിന് സംരക്ഷണവുമായി പൊലീസ് എത്തിയതോടെ സ്ഥിതി വഷളായി. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് സി എഫ് തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇത് ഉപേക്ഷിക്കുകയായിരുന്നു. ബിവറേജസ് വട്ടപ്പളളിയിലേക്ക് മാറ്റാനുള്ള നീക്കം അവസാനിപ്പിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

Tags:    

Similar News