ന്യൂനപക്ഷ വിരുദ്ധ പ്രസംഗം: ബാലകൃഷ്ണപിള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

Update: 2018-05-19 13:00 GMT
Editor : Sithara
ന്യൂനപക്ഷ വിരുദ്ധ പ്രസംഗം: ബാലകൃഷ്ണപിള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
Advertising

തിടുക്കത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടെന്നാണ് പൊലീസിന് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം

Full View

ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. തിടുക്കത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടെന്നാണ് പൊലീസിന് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. ആര്‍ ബാലകൃഷ്ണപിള്ള പ്രസംഗിച്ച പത്തനാപുരം കമുകുംചേരിയിലെ എന്‍എസ്എസ ഓഡിറ്റോറിയത്തില്‍ പൊലീസ് ആളുകളില്‍ നിന്നും മൊഴി എടുക്കുകയാണ്.

ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ കഴിഞ്ഞ ദിവസമാണ് പത്തനാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സാമുദായിക സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 153(a), 295 (a) എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തെങ്കിലും ഉടൻ അറസ്റ്റ് ഉൾപെടെയുള്ള നടപടികളിലേയ്ക്ക് കടക്കേണ്ട എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. 153(a) വകുപ്പ് ചേർത്ത സാഹചര്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും.

കമുകുംചേരിയിലെ പരിപാടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടി പത്തനാപുരം പൊലീസ് ആരംഭിച്ചിട്ടുണ്ട്.. പത്തനാപുരം പൊലീസ് ഇന്ന് കമുകുംചേരിയിലെ എൻഎസ്എസ് ഓഡിറ്റോറിയത്തി പരിപാടിയില്‍ പങ്കെടുത്ത ചിലരുടെ മൊഴി രേഖപ്പെടുത്തി. പ്രസംഗം റെക്കോർഡ് ചെയ്ത വ്യക്തിയിൽ നിന്നുള്ള ശബ്ദരേഖ ലഭ്യമാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് ആര്‍ ബാലകൃഷ്ണ പിള്ള അഭിഭാഷകരുമായി ചർച്ച നടത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News