ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് റിമി ടോമിയുടെ മൊഴി

Update: 2018-05-20 06:03 GMT
Editor : Jaisy
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് റിമി ടോമിയുടെ മൊഴി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും നടന്‍ കു‍ഞ്ചാക്കോ ബോബന്റെയും മൊഴികളില്‍ ദിലീപിനെതിരായ പരാമര്‍ശമുണ്ട്

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് റിമി ടോമിയുടെ മൊഴിയിലുള്ളത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും നടന്‍ കു‍ഞ്ചാക്കോ ബോബന്റെയും മൊഴികളില്‍ ദിലീപിനെതിരായ പരാമര്‍ശമുണ്ട്. ആക്രമണത്തിന്റെ കാരണം തെളിയിക്കാന്‍ പ്രോസിക്യുഷനെ സഹായിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രധാനപ്പെട്ട മൊഴികളിലെല്ലാം ഉള്ളത്.

Full View

ദിലീപിനെ പ്രതിരോധത്തിലാക്കുന്ന റിമി ടോമിയുടെ മൊഴിയിലെ വിവരങ്ങളിങ്ങനെ..

Advertising
Advertising

2010-ല്‍ അമേരിക്കയില്‍ സ്റ്റേജ് ഷോ നടക്കുമ്പോള്‍ ദിലീപിനെയും കാവ്യയെും ഒരുറൂമില്‍ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയും അപ്പോള്‍ കൂടെയുണ്ടായിരുന്നു. ഇത് നടി മഞ്ജുവിനോട് പറഞ്ഞ കാര്യം തനിക്കറിയാം. ദിലീപും നടിയും തമ്മില്‍ ഇതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായത് തനിക്കറിയാമെന്നും റിമി ടോമി പറയുന്നു. കേസിന്റെ ആദ്യ ഗൂഡാലോചന നടന്നതായി പൊലീസ് പറയുന്ന അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് മൊഴിയില്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ പ്രോഗ്രാമിന്റെ വിവിഐപി പാസ് താനല്ല പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും മുകേഷ് പറയുന്നു. സംവിധായകന്‍‌ ശ്രീകുമാര്‍ മേനോനും ദിലീപിന് നടിയോടുണ്ടായിരുന്ന വിരോധം അറിയാമായിരുന്നുവെന്ന് പറയുന്നു. മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹൌ ഓള്‍ഡ് ആര്‍ യു സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് നിര്‍ദേശിച്ചിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനോടും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയിലുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News