ജനകീയ സമരങ്ങള്‍ നടക്കുന്ന തലപ്പാറയിലും കീഴാറ്റൂരിലും യുഡിഎഫ് സംഘമെത്തി

Update: 2018-05-23 12:01 GMT
Editor : Sithara
ജനകീയ സമരങ്ങള്‍ നടക്കുന്ന തലപ്പാറയിലും കീഴാറ്റൂരിലും യുഡിഎഫ് സംഘമെത്തി
Advertising

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ജനകീയ സമരങ്ങള്‍ നടക്കുന്ന മലപ്പുറം തലപ്പാറയും കീഴാറ്റൂരും യുഡിഎഫ് സംഘം സന്ദര്‍ശിച്ചു.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ജനകീയ സമരങ്ങള്‍ നടക്കുന്ന മലപ്പുറം തലപ്പാറയും കീഴാറ്റൂരും യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. സര്‍വകക്ഷി യോഗത്തിന് മുന്‍പ് സര്‍വ്വെ നടത്തിയതാണ് മലപ്പുറത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കീഴാറ്റൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് പോലും തയ്യാറാകാത്ത നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

രാവിലെ ഒന്‍പത് മണിയോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം മലപ്പുറത്തെത്തിയത്. നിര്‍ദിഷ്ട ദേശീയപാതാ അലൈന്‍മെന്‍റിലെ ക്രമക്കേടുകളും ഭൂമി നഷ്ടപ്പെടുന്നതിലെ സങ്കടവും സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ പ്രതിപക്ഷ നേതാവിന് മുന്നില്‍ വിശദീകരിച്ചു.

അലൈന്‍മെന്‍റിലെ അപാകത പരിഹരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് ദേശീയപാതാ വികസനം നടത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാഗതമാട്- പാലച്ചിറമാട് ബൈപ്പാസിനെതിരെ നിരാഹാര സമരം നടത്തുന്ന അഡ്വ. ഷബീനയെയും സംഘം സന്ദര്‍ശിച്ചു.

ഉച്ചകഴിഞ്ഞാണ് യുഡിഎഫ് നേതാക്കള്‍ കീഴാറ്റൂരിലെത്തിയത്. കീഴാറ്റൂരിലെ സമര്‍ക്കാര്‍ക്ക് പറയാനുളളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News