അംഗൻവാടികളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം; അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Update: 2018-05-24 02:13 GMT
അംഗൻവാടികളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം; അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

പണമുള്ളവർക്ക് മാത്രം അംഗൻവാടികളിൽ പ്രവേശനമെന്ന സ്ഥിതി വരും. ഇത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അംഗൻവാടികളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അംഗൻവാടികളുടെ ഉദ്ദേശ്യലക്ഷ്യത്തിന് കടകവിരുദ്ധമാണിതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാതൃ ശിശു സംരക്ഷണ പദ്ധതിക്കായുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Full View

ചില സംസ്ഥാനങ്ങള്‍ അംഗൻവാടികളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികളേയും എൻജിഒകളേയും ഏൽപ്പിക്കുന്നുണ്ട്. പണമുള്ളവർക്ക് മാത്രം അംഗൻവാടികളിൽ പ്രവേശനമെന്ന സ്ഥിതി വരും. ഇത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐസിഡിഎസ് മുഖേനെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് വഴി ഉണ്ടാകുന്ന 67 കോടിയുടെ അധിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് നിവേദനം നല്‍കിയത്.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 571 ക്രഷുകൾക്കുള്ള കുടിശിക ഉടൻ നൽകണമെന്നത് അടക്കമുള്ള മറ്റ് ആവശ്യങ്ങളും മന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. സ്വാവലംബര്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗഹ്ലോട്ടുമായും മന്ത്രി ചര്‍ച്ച നടത്തി.

Tags:    

Similar News