ജിഷ കൊലക്കേസ്: പ്രതി അറസ്റ്റില്‍

Update: 2018-05-24 08:54 GMT
Editor : admin
ജിഷ കൊലക്കേസ്: പ്രതി അറസ്റ്റില്‍

അമീറുല്‍ ഇസ്ലാം എന്ന 23 വയസുകാരനാണ് പിടിയിലായത്

Full View

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. അസം സ്വദേശിയായ അമീറുല്‍ ഇസ്‍ലാമാണ് അറസ്റ്റിലായത്. ഇയാളെ ജിഷ കളിയാക്കിയതിന്റെ മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയല്‍ പരേഡ് നാളെ നടത്തും.

തമിഴ്‍നാട്ടിലെ കാഞ്ചീപുരത്ത് വച്ചാണ് അമീറുല്‍ ഇസ്ലാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലക്ക് ശേഷം അസമിലേക്കും പിന്നീട് കാഞ്ചീപുരത്തേക്കും പ്രതി കടന്നു. മറ്റൊരു സ്ത്രീ അടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കളിയാക്കിയതിന്റെ പകയാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലയ്ക്ക് ശേഷം സിം കാര്‍ഡ് ഉപേക്ഷിച്ചാണ് ഇയാള്‍ കടന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനായി.

Advertising
Advertising

സ്ഥലത്ത് നിന്ന് കണ്ടെടുത്ത ചെരുപ്പുകളാണ് നിര്‍ണായകമായ തെളിവുകളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. ചെരുപ്പില്‍ നിന്ന് കിട്ടിയ രക്തക്കറ, ചെരുപ്പ് വിറ്റ കടയുടമയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ എന്നിവ കേസില്‍ നിര്‍ണായകമായി. പിന്നീട് ഡിഎന്‍എയും പ്രതിയുടെതുമായി ചേര്‍ന്നു. ഇനി കണ്ടെത്താനുള്ളത് കൃത്യം നടത്താനുപയോഗിച്ച ആയുധങ്ങളാണ്. അതിനുവേണ്ടിയുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News