വേദിയില്‍ എന്തും നടക്കട്ടേ, ഇവരുടെ നോട്ടം കാഴ്ചക്കാരിലേക്കാണ്...

Update: 2018-05-25 11:19 GMT
Editor : Alwyn K Jose
വേദിയില്‍ എന്തും നടക്കട്ടേ, ഇവരുടെ നോട്ടം കാഴ്ചക്കാരിലേക്കാണ്...

കലാപ്രകടനങ്ങളേക്കാള്‍ വേദിക്ക് പുറത്തുള്ള കാഴ്ചകളോടാണ് അവര്‍ക്ക് പ്രിയം.

കലോത്സവനഗരി മത്സരാര്‍ഥികളുടെയും മുതിര്‍ന്നവരുടെയും മാത്രമല്ല, കുഞ്ഞുങ്ങളുടേത് കൂടിയാണ്. കലാപ്രകടനങ്ങളേക്കാള്‍ വേദിക്ക് പുറത്തുള്ള കാഴ്ചകളോടാണ് അവര്‍ക്ക് പ്രിയം.

ഒന്നാം വേദിയായ നിളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനം അരങ്ങു തകര്‍ക്കുന്നു. കലോത്സവം കാണാന്‍ അച്ഛനൊപ്പം എത്തിയതാണ് കൊച്ചുമിടുക്കന്‍. എന്നാല്‍ കക്ഷിക്ക് കേരളനടനം അത്രപിടിച്ച മട്ടില്ല. വേദിക്ക് പിന്നില്‍ ചിത്രം വരച്ചുകൊടുക്കുന്ന ചേട്ടനരികിലേക്ക് വെച്ചുപിടിച്ചു. പിന്നീട് കണ്ടതെല്ലാം കൗതുകങ്ങള്‍. ജീവനുള്ള ആളുകള്‍ നിമിഷങ്ങള്‍ക്കകം ചിത്രങ്ങളാകുന്നു. അത് ഒപ്പിയെടുക്കാന്‍ ചുറ്റും കാമറകള്‍. എങ്കില്‍ സ്വന്തം മുഖം ഒന്ന് വരപ്പിച്ചു നോക്കാം. കൊള്ളാം. ചിത്രം നന്നായി ബോധിച്ചു. കാമറക്ക് ഒരു പോസ്. ഇനി അടുത്ത വേദിയിലേക്ക്. കാത്തു സൂക്ഷിക്കാന്‍ ഇതുപോലെ ചില ഓര്‍മകള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയോടെ.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News