വാക്പോരില്ലാതെ എം എം മണിയും കെ കെ ശിവരാമനും ഒരേ വേദിയില്‍

Update: 2018-05-25 13:22 GMT
Editor : Sithara
വാക്പോരില്ലാതെ എം എം മണിയും കെ കെ ശിവരാമനും ഒരേ വേദിയില്‍

ഇടുക്കി ജില്ലയില്‍ കയ്യേറ്റഭൂമി വിഷയത്തില്‍ സിപിഎം - സിപിഐ പരസ്യ വാക്പോര് തുടരുന്നതിനിടെ മന്ത്രി എം എം മണിയും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ഒരേ വേദിയില്‍.

ഇടുക്കി ജില്ലയില്‍ കയ്യേറ്റഭൂമി വിഷയത്തില്‍ സിപിഎം - സിപിഐ പരസ്യ വാക്പോര് തുടരുന്നതിനിടെ മന്ത്രി എം എം മണിയും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ഒരേ വേദിയില്‍. അധികം മിണ്ടാട്ടമുണ്ടായില്ലെങ്കിലും ഇരുവരും സൌഹൃദം പങ്കിട്ടാണ് മടങ്ങിയത്.

Full View

വേദി സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സെമിനാര്‍. ഭൂമി കയ്യേറ്റ വിഷയത്തില്‍ രണ്ട് മാസമായി തുടരെ വാക്പോര് നടത്തുന്ന സഖാക്കള്‍ വേദിയിലുണ്ട്. വിഷയം അതികഠിനം. നവ ഉദാരവല്‍ക്കരണ നയങ്ങളും ഇന്ത്യന്‍ കാര്‍ഷിക മേഖലയും. ഗൌരവം വിടാതെ മണിയാശാനും അത്രത്തോളം ഗൌരവത്തില്‍ ശിവരാമന്‍ സഖാവും. മഞ്ഞുരുകുമോ? ആകാംക്ഷയായി. വിഷയത്തിലൂന്നി എം എം മണി പ്രസംഗിച്ച് അവസാനിപ്പിച്ചു.

കെ കെ ശിവരമാന്‍റെ കസേരയ്ക്ക് തൊട്ടടുത്തേക്ക്. കുറച്ചുനേരം ഇരുവരും മുഖം കൊടുത്തില്ല. പെട്ടെന്ന് കിട്ടിയ തമാശ കെ കെ ശിവരാമനോട് പറഞ്ഞ് ഒരു പൊട്ടിച്ചിരി. തുടര്‍ന്ന് വിഷയത്തില്‍നിന്ന് അണുവിട ചലിക്കാതെ ശിവരാമന്‍റെയും പ്രസംഗം.

പിന്നെ ഒരു ചെറിയ കസേരകളി. രണ്ട് പേര്‍ക്കുമിടയില്‍ കസേരയുടെ എണ്ണം കൂടി. പരിപാടി തീരും മുമ്പെ എം എം മണിക്ക് അഭിവാദ്യമര്‍പ്പിച്ച് ശിവരമാനിറങ്ങി. തിരിച്ചു കൈവീശി എം എം മണി വേദിയില്‍ തുടര്‍ന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News