ജിഷ കൊലക്കേസ് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Update: 2018-05-25 11:03 GMT
Editor : admin
ജിഷ കൊലക്കേസ് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും കനത്ത സുരക്ഷ സന്നാഹത്തോടെ പെരുമ്പാവൂരിലെത്തിച്ച പ്രതിയെ ജഡ്ജിയുടെ ചേമ്പറിലാണ് ഹാജരാക്കിയത്.

Full View

പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ അറസ്റ്റിലായ പ്രതി അമീറുല്‍ ഇസ്ലാമിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് അറിയിച്ച പ്രതി അഭിഭാഷകനെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പി രാജനെ പ്രതിയുടെ അഭിഭാഷകനായി നിയമിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷം ആവശ്യമുണ്ടെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നല്‍കുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. മുഖം കറുത്ത തുണി കൊണ്ട് മറച്ച് അതിനു മുകളില്‍ ഹെല്‍മെറ്റ് ധരിച്ചാണ് പ്രതിയെ കോടതിയിലെത്തിയത്.

ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ കോടതിയിലെത്തിച്ച പ്രതിയെ ജഡ്ജിയുടെ ചേമ്പറിലാണ് ഹാജരായത്. പ്രതിക്ക് നേരെ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കയിരിക്കുന്നത്. . അതേസമയം ഇന്നലെ രാത്രി വൈകിയും അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News