അവതാര്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍
ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡായ അവതാര്‍ ജ്വല്ലറി ഉടമ ഒറ്റപ്പാലം തൃത്താല ഊരത്തൊടിയില്‍ അബ്ദുള്ള ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.
പുതിയ ജ്വല്ലറി തുടങ്ങാനെന്ന വ്യാജേന വ്യാപാരിയുടെ സ്വര്‍ണ്ണം കൈക്കലാക്കിയ അവതാര്‍ ജ്വല്ലറിയുടമ പിടിയില്‍. ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡായ അവതാര്‍ ജ്വല്ലറി ഉടമ ഒറ്റപ്പാലം തൃത്താല ഊരത്തൊടിയില്‍ അബ്ദുള്ള ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂറിലെ പ്രശസ്ത സ്വര്‍ണ്ണ വ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്‍ഡില്‍ പുതിയതായി തുടങ്ങുന്നതിന് ഇരു കൂട്ടരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു.
കരാര്‍ പ്രകാരം അബ്ദുള്ളക്ക് നല്‍കിയ 12 കോടിയുടെ സ്വര്‍ണ്ണമാണ് ഇയാള്‍ കൈക്കലാക്കിയത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.സുദര്‍ശനന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.