തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ മടക്കി അയച്ചു

Update: 2018-05-26 06:26 GMT
Editor : admin
Advertising

വിജിലന്‍സ് ഡയറക്ടറാണ് മടക്കി അയച്ചത്. അന്വേഷണം അപൂര്‍ണമെന്ന് ലോകനാഥ് ബെഹ്റ

മുന്‍മന്ത്രി തോമസ്ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ മടക്കി അയച്ചു.അന്വേഷണം അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ ഫയല്‍ മടക്കിയത്.ജനുവരി നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേസ് ഇന്ന് പരിഗണിച്ച വിജിലന്‍സ് കോടതി അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി

Full View

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി,നെല്‍വയല്‍ നികത്തി തുടങ്ങി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലന്‍സ് കോടതി മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടരിന്നത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറടക്ടറുടെ ചുമതലുള്ള ലോക്നാഥ് ബഹ്റക്ക് കൈമാറിയിരിന്നു.എന്നാല്‍ അന്വേഷണ അപൂര്ണ്ണമാണെന്നും എല്ലാ പരാതിയിലും അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ബഹ്റ അന്വേഷണ ഫയല്‍ ഇന്നലെ മടക്കി അയ.ച്ചു ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘം കൂടുതല്‍ സമയം കോട്ടയം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്.അപേക്ഷ പരിഗണിച്ച റിപ്പോര്‍ട്ട്സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി വിജിലന്‍സ് കോടതി അനുവദിച്ചു. ജനുവരി നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കി.അതേസമയം കേസ് അനന്തമായി നീട്ടുന്നത് ശരിയല്ലെന്ന് കേസിലെ പരാതിക്കാരന്‍ പറഞ്ഞു

തോമസ് ചാണ്ടിയുടേയും രണ്ട് കലക്ടര്‍മാരുടേയും മൊഴി ഇതുവരെ രേഖപ്പെടുത്താനായില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്..കേസ് അനന്തമായി നീട്ടിക്കൊണ്ടിപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News