കുഞ്ഞനന്തന് ശിക്ഷായിളവ്; നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

Update: 2018-05-26 18:05 GMT
Editor : Sithara
കുഞ്ഞനന്തന് ശിക്ഷായിളവ്; നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്
Advertising

ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്ന കാര്യത്തിലെ നടപടികള്‍ സര്‍ക്കാര്‍ തുടരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഊര്‍ജിതമാക്കി. പൊലീസിന് പിന്നാലെ സാമൂഹിക നീതി വകുപ്പും കെ കെ രമയില്‍ നിന്ന് മൊഴിയെടുത്തു. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കാനുള്ള സാധ്യത മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞില്ല.

Full View

ഇന്ന് ഉച്ചയോടെയാണ് സാമൂഹിക നീതി വകുപ്പ് പ്രൊബേഷണറി ഓഫീസര്‍ ഷീബ ഒഞ്ചിയത്ത് കെ കെ രമയുടെ വീട്ടിലെത്തിയത്. 70 വയസ് കഴിഞ്ഞവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കുഞ്ഞനന്തനെ മോചിപ്പിക്കുന്ന കാര്യത്തില്‍ കെ കെ രമയുടെ നിലപാട് രേഖപ്പെടുത്തി. നേരത്തെ പോലീസും സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് രമ സാമൂഹ്യ നീതി വകുപ്പിനെ അറിയിച്ചു.

ശിക്ഷാ ഇളവ് നല്‍കാനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസില്‍ നടന്ന ചര്‍ച്ചയില്‍ ശിക്ഷായിളവ് നല്‍കാനുള്ള സാധ്യത മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞില്ല. മറുപടി പ്രസംഗത്തിലൊരിടത്തും കുഞ്ഞനന്തന്‍റെ പേരും മുഖ്യമന്ത്രി പരാമർശിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോവുകയും ചെയ്തു

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News