ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍

Update: 2018-05-27 01:18 GMT
Editor : Ubaid
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍

1982ല്‍ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കേന്ദ്രസര്‍ക്കാരിന് ഏറെ മുതല്‍ക്കൂട്ടാണ്

Full View

കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ജീവനക്കാര്‍. കോടികളുടെ വരുമാനമുണ്ടാക്കി നല്‍കിയ സ്ഥാപനത്തെ വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഓരുങ്ങുന്ന കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് എച്ച്.എന്‍.എല്‍.

Advertising
Advertising

1982ല്‍ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കേന്ദ്രസര്‍ക്കാരിന് ഏറെ മുതല്‍ക്കൂട്ടാണ്. 100 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എച്ച്.എന്‍എല്‍. 117 കോടി രൂപയുടെ ലാഭമാണ് കേന്ദ്രസര്‍ക്കാരിന് ഇതുവരെ നേടിക്കൊടുത്തത്. പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തിലും എച്ച്എന്‍എല്‍ വരുമാനം നല്‍കുന്നു. 2014-15 വര്‍ഷത്തില്‍ 1.42കോടി രൂപയുടെ ലാഭമാണ് എന്‍.എന്‍എല്‍ നേടിയത്. എന്നിട്ടും സ്ഥാപനത്തെ സ്വകാര്യവല്‍ക്കിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം ദുരൂഹമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കരിന്‍റെ നീക്കം ആയിരത്തിലേറെ ജീവനക്കാരെ നേരിട്ടു ബാധിക്കും. കൂടാതെ പത്രക്കടലാസ് ഉല്‍പാദിപ്പിക്കാന്‍ ഈറ്റ,മുള,തടി എന്നിവ നല്‍കുന്ന തൊഴിലാളികള്‍ക്കും ആദിവാസികളടക്കമുള്ളവരെയും തീരുമാനം ബാധിക്കും.

ഓരുലക്ഷത്തിപതിനയ്യായിരം ടണ്‍ ന്യൂസ് പ്രിന്‍റാണ് പ്രതിവര്‍ഷം എച്ച്എന്‍എല്‍ ഉല്‍പാദിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി സഹായത്തോടെയാണ് പ്രവര്‍ത്തനം. എന്നാല്‍ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കിനെ പോലും ധരിപ്പിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വില്‍ക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ രാജ്യതലസ്ഥാനത്തേക്കും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News