ശാസന ആയുധമാക്കാന്‍ പ്രതിപക്ഷം; മണിക്കെതിരായ സമരം ശക്തമാക്കും

Update: 2018-05-27 18:25 GMT
ശാസന ആയുധമാക്കാന്‍ പ്രതിപക്ഷം; മണിക്കെതിരായ സമരം ശക്തമാക്കും

എം എം മണിയെ ശാസിക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സഭയ്ക്ക് അകത്തും പുറത്തും ശക്തമാക്കാന്‍ പ്രതിപക്ഷം

എം എം മണിയെ ശാസിക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സഭയ്ക്ക് അകത്തും പുറത്തും ശക്തമാക്കാന്‍ പ്രതിപക്ഷം. തെറ്റ് ചെയ്തെന്ന് പാര്‍ട്ടി കണ്ടെത്തിയയാളെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

Full View

എം എം മണിയുടെ രാജിയാണ് യുഡിഎഫിന്‍റെ ഇപ്പോഴത്തെ ആവശ്യം. കഴിഞ്ഞ രണ്ട് ദിവസവും പ്രതിപക്ഷം സഭവിട്ടിറങ്ങി. സഭാ നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തു. നിയമസഭക്ക് പുറത്തും ശക്തമായ സമരത്തിലാണ്. ഇതിനിടെ മണിയെ ശാസിക്കാന്‍ സിപിഎം തീരുമാനിച്ചത് പരമാവധി മുതലെടുക്കാനാണ് നീക്കം. മണി തെറ്റുകാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയതുകൊണ്ടാണ് നടപടിയെടുത്തതെന്ന വാദം ഇനി ഉയര്‍ത്തും. തെറ്റ് ചെയ്ത എം എം മണി മന്ത്രിസഭയിലും വേണ്ടന്ന നിലപാടും എടുക്കും. സ്തീകളെ അപമാനിച്ചതിനാണ് മണിക്കെതിരെ നടപടി ഉണ്ടായതെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുക.

തിങ്കളാഴ്ച മുതല്‍ ചോദ്യത്തോരവേള തുടങ്ങുമ്പോള്‍ തന്നെ സഭക്കകത്ത് പ്രതിഷേധം തുടങ്ങാനാണ് നിലവിലെ തീരുമാനം. ഇതിനൊപ്പം സഭക്ക് പുറത്ത് നിരന്തര സമരങ്ങളും അരങ്ങേറും. സമര രൂപം തീവ്രമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതൃത്വങ്ങള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൊമ്പിളൈ ഒരുമൈ സമരത്തിന് കൂടുതല്‍ പിന്തുണ നല്‍കി മൂന്നാറിലെ എം എം മണിക്കെതിരായ പ്രക്ഷോഭം സജീവമായി നിലനിര്‍ത്താനും യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News