നിലപാടില്‍ ഉറച്ചുനില്‍ക്കൂ; നട്ടെല്ലുള്ള നേതാവാണ് ഖമറുന്നീസയെന്ന് കെ സുരേന്ദ്രന്‍

Update: 2018-05-27 00:39 GMT
നിലപാടില്‍ ഉറച്ചുനില്‍ക്കൂ; നട്ടെല്ലുള്ള നേതാവാണ് ഖമറുന്നീസയെന്ന് കെ സുരേന്ദ്രന്‍

സമ്മർദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും ഖമറുന്നീസ അന്‍വര്‍ നട്ടെല്ലുള്ള വനിതാ നേതാവ് തന്നെയാണെന്ന് കെ സുരേന്ദ്രന്‍

വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിന് പിന്തുണയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സമ്മർദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവർ നട്ടെല്ലുള്ള വനിതാ നേതാവ് തന്നെയാണ്. ഒന്നുകിൽ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കിൽ പറഞ്ഞ നിലപാടിൽ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്ലിം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Advertising
Advertising

മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങൾ എല്ലാവരേയും ആകർഷിക്കുന്നുണ്ട്. അത് തുറന്നുപറയാനുള്ള തന്‍റേടം പലർക്കുമില്ലെന്നേയുള്ളൂ. ഖമറുന്നീസയുടെ മകൻ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Full View
Tags:    

Similar News