പിഡബ്ല്യൂഡി കരാറുകള്‍ ടെണ്ടര്‍ ക്ഷണിക്കാതെ അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക്

Update: 2018-05-27 22:23 GMT
പിഡബ്ല്യൂഡി കരാറുകള്‍ ടെണ്ടര്‍ ക്ഷണിക്കാതെ അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക്

ചട്ടങ്ങളുടെ ലംഘനമെന്ന് ആക്ഷേപം; അഴിമതിക്കും സ്വജന പക്ഷപാതത്തിനും വേണ്ടിയെന്ന് പരാതി

പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ ജോലികള്‍ ടെണ്ടര്‍ ക്ഷണിക്കാതെ അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക് നല്‍കുന്നതായി ആക്ഷേപം. കരാര്‍ ജോലികള്‍ ടെണ്ടര്‍ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതിയും കേന്ദ്ര വിജിലന്‍സ് കമ്മീഷനും നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ മറികടന്നാണ് പിഡബ്ല്യൂഡി സ്വകാര്യ ഏജന്‍സികള്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ കരാര്‍ നല്‍കുന്നത്.

Full View

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 977 കോടിയോളം രൂപയുടെ പ്രവൃത്തികളാണ് അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെണ്ടര്‍ കൂടാതെ കരാര്‍ നല്‍കിയത്. ഇത് സംബന്ധിച്ച് അന്നേ ആക്ഷേപം ഉയര്‍ന്നെങ്കിലും പിന്നീട് വന്ന ഇടത് സര്‍ക്കാരും ഇപ്രകാരം കരാര്‍ അനുവദിച്ച് നല്‍കുകയാണ്. നിലവില്‍ 23 സ്ഥാപനങ്ങളാണ് അക്രെഡിറ്റഡ് സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്.

Advertising
Advertising

തിരുവല്ല- അമ്പലപ്പുഴ റോഡ്, സെക്രട്ടറിയേറ്റിലെ കെട്ടിട നിര്‍മാണം എന്നിവയുടെ കരാറുകള്‍ സംബന്ധിച്ചാണ് ആക്ഷേപം ഉയരുന്നത്. ടെണ്ടര്‍ ഇല്ലാതെ കരാ‍ര്‍ നല്‍കുന്നത് മൂലം ഏജന്‍സികള്‍ നിശ്ചയിക്കുന്ന കരാര്‍ വ്യവസ്ഥകള്‍ അതേപടി അംഗീകരിച്ച് സാങ്കേതിക അനുമതി നല്‍കുന്ന പ്രവര്‍ത്തനം മാത്രമാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത്.

സ്വകാര്യ ഏ‍ജന്‍സികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് അനുവദിക്കുന്നതിലും നിയമ തടസ്സമുണ്ട്. അക്രെഡിറ്റഡ് ഏജന്‍സികള്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുകയോ അല്ലാത്ത പക്ഷം ഏജന്‍സികള്‍ കരാറുകള്‍ക്കായി പരസ്പരം മത്സരിക്കുകയോ വേണമെന്നാണ് ഉയരുന്ന ആവശ്യം.

Tags:    

Similar News