ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്

Update: 2018-05-27 07:33 GMT
Editor : admin

കേസില്‍ പെട്ടതോടെ തന്‍റെ ജീവിതം തകര്‍ന്നുവെന്നും പറയുന്ന കത്തില്‍ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ലെന്നും ചേട്ടന്‍ ആലോചിച്ച് എല്ലാം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിന് അയച്ച കത്ത് പുറത്ത്. സംഭവ ശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്ന പരിഭവം പ്രകടിപ്പിക്കുന്ന സുനി വാഗ്ദാനം ചെയ്ത പണം പലതവണയായിട്ടെങ്കിലും നല്‍കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്, വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്നയാള്‍ക്ക് കേസിനെ പറ്റി ഒന്നും അറിയില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

Advertising
Advertising

Full View

കേസില്‍ പെട്ടതോടെ തന്‍റെ ജീവിതം തകര്‍ന്നുവെന്നും പറയുന്ന കത്തില്‍ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ലെന്നും ചേട്ടന്‍ ആലോചിച്ച് എല്ലാം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജയിലില്‍ ഒപ്പമുണ്ടായിരുന്ന വിഷ്ണു മുഖേനയാണ് കത്ത് കൊടുത്തുവിട്ടിരുന്നത്, സുനി തടവില്‍ കഴിയുന്ന ജയിലിന്‍റെ സീല്‍ കത്തിലുണ്ട്.

വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയേ മതിയാകൂ. തരാമെന്നേറ്റ പണം മുഴുവനായി ഒറ്റത്തവണയായി വേണ്ട, അഞ്ച് ഗഡുക്കളായി തന്നാല്‍ മതിയെന്നും കത്ത് പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി ദിലീപ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും എല്ലാ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ദിലീപ് മീഡിയവണിനോട് പറഞ്ഞു.

കത്തിന്‍റെ പൂര്‍ണ രൂപം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News