പരിമിതികളിൽ നിന്ന് അച്ഛന്റെ കൈ പിടിച്ച് ഉണ്ണി മിമിക്രിയുടെ ലോകത്ത്

Update: 2018-05-27 05:01 GMT
Editor : Muhsina
പരിമിതികളിൽ നിന്ന് അച്ഛന്റെ കൈ പിടിച്ച് ഉണ്ണി മിമിക്രിയുടെ ലോകത്ത്

ഒരോ ശബ്ദവും കാതു കൂർപ്പിച്ചു കേട്ട് ഉണ്ണി ശബ്ദാനുകരണത്തിൽ കണ്ണിനപ്പുറമാണ് കാഴ്ചയെന്നു ഓരോ വേദിയിലും ഓർമിപ്പിക്കും. പിച്ച വെച്ചു നടന്നപ്പോൾ ഇറുകി പിടിച്ച അതേ കൈകളിൽ..

തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വണ്ടി കയറിയപ്പോളറിയാം.. ഉണ്ണിക്കണ്ണനെ കാത്തിരിക്കുന്നത് എ-ഗ്രേഡ് തന്നെയെന്ന്.. വർക്കല ശിവഗിരി HSS വിദ്യാർഥി ഉണ്ണിക്കണ്ണൻ മിമിക്രി വേദിയിലെ താരമാണ്. പരിമിതികളിൽ നിന്നു അച്ഛന്റെ കൈ പിടിച്ചാണ് ഉണ്ണിയുടെ യാത്ര.

Full View

ഉൾകണ്ണിന്റെ കാഴ്ചക്ക് ഇത്ര ഭംഗി എന്നു അറിയാൻ ഉണ്ണിക്കണ്ണൻ മതി. ഒരോ ശബ്ദവും കാതു കൂർപ്പിച്ചു കേട്ട് ഉണ്ണി ശബ്ദാനുകരണത്തിൽ കണ്ണിനപ്പുറമാണ് കാഴ്ചയെന്നു ഓരോ വേദിയിലും ഓർമിപ്പിക്കും. പിച്ച വെച്ചു നടന്നപ്പോൾ ഇറുകി പിടിച്ച അതേ കൈകളിൽ പിടിച്ചാണ് നടത്തം. അച്ഛന്റെ കണ്ണുകളിൽ കൂടിയാണ് ഉണ്ണിക്കണ്ണന്റെ കാഴ്ച്ച. ഇരുൾ വീണ കണ്ണുകളിൽ കാണാത്തതൊക്കെ മകനു വേണ്ടി ഈ അച്ഛൻ കാണും. വിജയം കയ്യെത്തി പിടിച്ചില്ലെങ്കിലും അച്ഛൻ കൂടെയുണ്ടാകുമെബ്നു ഉണ്ണിക്കന്നാണ് അറിയാം.. വിരൽ ചേർത്തു പിടിച്ചു കാഴ്ച്ച പകരൻ മകനൊപ്പം നടത്തത്തി ലാണ് അച്ഛൻ.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News