ശ്മശാനത്തോട് ചേര്‍ന്നുള്ള കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധം

Update: 2018-05-27 09:30 GMT
Editor : admin
ശ്മശാനത്തോട് ചേര്‍ന്നുള്ള കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധം
Advertising

ഒരു പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിയ്ക്കാനുള്ള പദ്ധതിയുടെ കുളം നിര്‍മിയ്ക്കുന്നത്, ആദിവാസി ശ്മശാന ഭൂമിയോടു ചേര്‍ന്ന്. വയനാട് മീനങ്ങാടി പഞ്ചായത്തിലെ പുലച്ചിക്കുനി കുറിച്യ കോളനിയുടെ സമീപത്തായാണ് ജലനിധി പദ്ധതി പ്രകാരം കുളം നിര്‍മിയ്ക്കുന്നത്.

Full View

അന്‍പതേക്കറോളം സ്ഥലത്ത്, നാല്‍പ്പത് കുടുംബങ്ങള്‍. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന ഇവരുടെ ഒരേക്കറോളം വരുന്ന ശ്മശാനത്തോടു ചേര്‍ന്നാണ് ഇപ്പോള്‍ കുടിവെള്ള പദ്ധതിയ്ക്കായുള്ള കുളം നിര്‍മിയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ശ്മശാനത്തില്‍ ഒരു മീറ്റര്‍ പോലും അകലത്തിലല്ലാതെയാണ് കുളം നിര്‍മാണത്തിന് സ്ഥലം വാങ്ങിയിട്ടുള്ളത്. കോളനിയോടു ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ടര സെന്‍റ് സ്ഥലമാണ് കുളം നിര്‍മാണത്തിനായി വാങ്ങിയത്. കഴിഞ്ഞ ദിവസം നിലമൊരുക്കാന്‍ വന്ന ഉദ്യോഗസ്ഥരെയും ജോലിക്കാരെയും കോളനിക്കാര്‍ തടഞ്ഞിരുന്നു.

തലമുറകളായി ആദിവാസി കുടുംബങ്ങള്‍ ഉപയോഗിയ്ക്കുന്ന ശ്മശാനമാണ് ഇവിടെയുള്ളത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പും കോളനിയിലെ മരണപ്പെട്ട കാരണവരുടെ മൃതദേഹം ഇവിടെയാണ് മറവുചെയ്തത്. ഇതിനോടു ചേര്‍ന്ന് നിര്‍മിയ്ക്കുന്ന കുളത്തിലെ വെള്ളം ഉപയോഗിയ്ക്കുന്നത്, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഇതേ വയലില്‍ തന്നെ മൂന്നു വര്‍ഷം കബനി പദ്ധതി പ്രകാരം കിണറും പമ്പ് ഹൌസുമെല്ലാം സ്ഥാപിച്ചിരുന്നു എന്നാല്‍, ഇതും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. കൂടാതെ, ഈ പ്രദേശത്തോടു ചേര്‍ന്നുള്ള കിണറിലെ വെള്ളവും പ്രദേശവാസികള്‍ ഉപയോഗിയ്ക്കാറില്ല. കണിയാന്പറ്റ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിയ്ക്കാനാണ് മീനങ്ങാടി പഞ്ചായത്തില്‍ കുളം നിര്‍മിയ്ക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News