ഐസ് ക്രീം കേസ്: വിഎസിനെതിരെ കക്ഷിയല്ലാത്ത അഭിഭാഷകന്റെ വാദത്തില്‍ ദുരൂഹത

Update: 2018-05-28 16:22 GMT
Editor : Sithara
ഐസ് ക്രീം കേസ്: വിഎസിനെതിരെ കക്ഷിയല്ലാത്ത അഭിഭാഷകന്റെ വാദത്തില്‍ ദുരൂഹത

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരായ ഹരജി പരിഗണിക്കുന്നതിനിടെ വി എസ് അച്യുതാനന്ദനെതിരെ വാദവുമായി അഭിഭാഷകന്‍ രംഗത്തെത്തിയത് വിവാദമാകുന്നു

Full View

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരായ ഹരജി പരിഗണിക്കുന്നതിനിടെ വി എസ് അച്യുതാനന്ദനെതിരെ വാദവുമായി അഭിഭാഷകന്‍ രംഗത്തെത്തിയത് വിവാദമാകുന്നു. മാധ്യമങ്ങളെ കോഴിക്കോട് കോടതിയില്‍ പോലീസ് തടഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വിഎസിന്‍റെ അഭിഭാഷകന്‍ ഭാസ്കരന്‍ നായര്‍ ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്ന ദിവസമാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ പോലീസ് മാധ്യമങ്ങളെ വിലക്കിയത്. വിഎസിന്‍റെ ഹരജി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നതിനിടയിലായിരുന്നു കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍റെ നാടകീയ ഇടപെടല്‍. കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ വിഎസിന്‍റെ അഭിഭാഷകന്‍ തടഞ്ഞു. വിഎസിന്‍റെ വാദം കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഹാജരാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു സംഭവം. കോടതിയില്‍ സന്തോഷ് മാത്യു അസാധാരണമായി ഇടപെട്ടതിനു പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് ഭാസ്കരന്‍ നായര്‍ പറഞ്ഞു. വിഎസിനെതിരായി സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നിലപാട് എടുത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസ് പരിഗണിക്കുന്ന ദിവസം മാധ്യമങ്ങളെ കോടതിയില്‍ നിന്നും അകറ്റി നിര്‍ത്തിയതിന ചൊല്ലിയുള്ള വിവാദം ചൂടു പിടിക്കുമ്പോഴാണ് ഗൌരവമുള്ള വെളിപ്പെടുത്തലുകളുമായി വി എസിന്‍റെ അഭിഭാഷകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News