ഇസ്ലാമോഫോബിയയെക്കുറിച്ച് കോഴിക്കോട് അക്കാദമിക് കോണ്‍ഫറന്‍സ്

Update: 2018-05-28 15:21 GMT
Editor : Subin
ഇസ്ലാമോഫോബിയയെക്കുറിച്ച് കോഴിക്കോട് അക്കാദമിക് കോണ്‍ഫറന്‍സ്

ഡിസംബറില്‍ കോഴിക്കോടാണ് കോണ്‍ഫറന്‍സ്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ് സൈറ്റ് ഉദ്ഘാടനവും ഇന്നലെ കണ്ണൂരില്‍ നടന്നു.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഇസ്ലാമോ ഫോബിയ എന്ന വിഷയത്തില്‍ അക്കാദമിക് കോണ്‍ഫെറന്‍സ് നടത്തുന്നു. ഡിസംബറില്‍ കോഴിക്കോടാണ് കോണ്‍ഫറന്‍സ്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ് സൈറ്റ് ഉദ്ഘാടനവും ഇന്നലെ കണ്ണൂരില്‍ നടന്നു.

പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് നിര്‍ഹിച്ചു. ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി.ശാക്കിര്‍ അധ്യക്ഷനായിരുന്നു. സാദിഖ് ഉളിയില്‍ നഹാസ് മാള, പി.എ.എം ഹനീഫ്, കെകെ ഫിറോസ് എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News