ട്രഷറി പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ച് നോട്ട് ക്ഷാമം

Update: 2018-05-28 15:31 GMT
ട്രഷറി പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ച് നോട്ട് ക്ഷാമം
Advertising

ബാങ്കുകളില്‍ നിന്ന് കൃത്യമായി തുക ലഭിക്കാതായതോടെ ട്രഷറികളില്‍ പണമില്ലാതായി

Full View

കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കാരം സംസ്ഥാനത്തെ ട്രഷറിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ച് തുടങ്ങി. ബാങ്കുകളില്‍ നിന്ന് കൃത്യമായി തുക ലഭിക്കാതായതോടെ ട്രഷറികളില്‍ പണമില്ലാതായി. ശമ്പളം, പെന്‍ഷനുകള്‍ എന്നിവയുടെ വിതരണത്തെയും സര്‍ക്കാരിന്റെ മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കും.

സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ട്രഷറി അക്കൌണ്ടുകളില്‍ നിന്ന് ശമ്പളം പിന്‍വലിക്കുന്നവരാണ്. പെന്‍ഷന്‍, നിക്ഷേപങ്ങള്‍ എന്നിവയും ട്രഷറി മുഖേന കൈകാര്യം ചെയ്യുന്നവരുണ്ട്. ഇതിന് പുറമെയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക. ജില്ലാ ട്രഷറികളില്‍ ഒരു ദിവസം രണ്ടര കോടി രൂപക്ക് മുകളില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ട്. പുതിയ സാമ്പത്തിക നയം വന്നതോടെ ബാങ്കുകളില്‍ നിന്ന് കൃത്യമായി പണം ലഭിക്കാതെയായി. ഇത് ട്രഷറി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു,

ഓരോ സര്‍ക്കാര്‍ വകുപ്പിനും 10000 രൂപ വീതം ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ അത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. അഥവാ ബാങ്കുകളില്‍ നിന്ന് പണം ലഭിച്ചാല്‍ തന്നെയും 2000 രൂപ നോട്ടുകള്‍ കൊണ്ട് മാത്രം ക്രയവിക്രയം സാധ്യമാകില്ല.

Tags:    

Similar News