ശബരിമല സ്വർണ കൊള്ള; 'പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ല'; എസ്.ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് മീഡിയവണ്ണിന്

ദ്വാരപാലക കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്

Update: 2026-01-29 12:45 GMT

കൊല്ലം: ദ്വാരപാലക കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനനെതിരെ പ്രഥമദൃഷ്ട്യ തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് കോടതി. 'ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി പറഞ്ഞു.

മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും ജാമ്യ ഉത്തരവിലുണ്ട്. ശബരമല സ്വർണക്കൊള്ള ദ്വാരപാലക കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതി. ആറാം പ്രതിയായ ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ ആളും പുറത്തിറങ്ങുന്ന രണ്ടാമത്തെ ആളുമാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് ഉള്ളതിനാൽ പുറത്തിറങ്ങാനായില്ല.

കേസിൽ പ്രതികളായ മുരാരി ബാബുവും ശ്രീകുമാറും ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായിരുന്നു. മുരാരി ബാബുവിന് ശേഷമാണ് ശ്രീകുമാർ ചുമതലയിലേക്ക് വരുന്നത്. എസ്‌ഐടിക്ക് സംഭവിച്ച പിഴവുകളും ജാമ്യഉത്തരവിൽ എണ്ണിപ്പറയുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News