കോല്‍ക്കളിയില്‍ വീണ്ടും കോട്ടൂര്‍ പെരുമ

Update: 2018-05-28 08:52 GMT
Editor : Sithara

കോൽക്കളിയുടെ ഉദ്ഭവ ചരിത്രം പാടിയാണ് ഹൈസ്കൂൾ വിഭാഗത്തിൽ മലപ്പുറം എകെഎംഎച്ച് എസ് സ്കൂള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

Full View

കോൽക്കളിയിൽ വീണ്ടും കോട്ടൂർ പെരുമ. കോൽക്കളിയുടെ ഉദ്ഭവ ചരിത്രം പാടിയാണ് ഹൈസ്കൂൾ വിഭാഗത്തിൽ മലപ്പുറം എകെഎംഎച്ച് എസ് സ്കൂള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഒന്നിനൊന്നു മികച്ചു നിന്ന കോൽക്കളി മത്സരത്തിൽ കോട്ടൂർ സ്കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ചത് അവരുടെ പാട്ടിലെ പുതുമയാണ്. കോൽക്കളിയുടെ ജന്മനാടെന്ന് കരുതുന്ന കണ്ണൂരിന്റ മണ്ണിൽ ഈ കളിയുടെ കിസ്സ തന്നെയാണ് ഇവർ പാടിക്കളിച്ചത്.

കോൽക്കളിയിലെ കത്തകക്കാരായിരുന്ന എടരിക്കോട് സ്കൂളിനെ ജില്ലാ തലത്തിൽ തന്നെ മുട്ടുകുത്തിച്ചാണ് കോട്ടൂരിന്റെ വരവ്. ഹൈസ്കൂൾ, എച്ച്എസ്എസ് വിഭാഗങ്ങളിലായി ഇത് പത്താം തവണയാണ് കോട്ടൂർ സ്കൂൾ ജേതാക്കളാവുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News