നോമ്പുതുറ വിഭവങ്ങള്‍ വാങ്ങുന്നതിന് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്ന കടകളില്‍ തിരക്കേറുന്നു

Update: 2018-05-28 11:28 GMT
Editor : Jaisy
നോമ്പുതുറ വിഭവങ്ങള്‍ വാങ്ങുന്നതിന് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്ന കടകളില്‍ തിരക്കേറുന്നു

പത്തനംതിട്ട മുസ്‍ലിം ജമാഅത്ത് പള്ളി വളപ്പിലാണ് റമദാന്‍ കാലത്തേക്ക് മാത്രമായി താല്‍കാലിക പലഹാരക്കടകളുള്ളത്

Full View

നോമ്പുതുറ വിഭവങ്ങള്‍ വാങ്ങുന്നതിന് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്ന കടകളില്‍ തിരക്കേറുന്നു. പത്തനംതിട്ട മുസ്‍ലിം ജമാഅത്ത് പള്ളി വളപ്പിലാണ് റമദാന്‍ കാലത്തേക്ക് മാത്രമായി താല്‍കാലിക പലഹാരക്കടകളുള്ളത്.

പത്തനംതിട്ട മുസ്‍ലിം ജമാ അത്ത് പള്ളിയില്‍ നോമ്പ് സമയം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ അവര്‍ക്ക് നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങള്‍ പള്ളിമുറ്റത്ത് തയ്യാറാവുകയാണ് പുറത്തുനിന്നെത്ത് നോമ്പ് തുറ വിഭവങ്ങള്‍ വാങ്ങിപ്പോകുന്നവരും നിരവധി. കഴിഞ്ഞ 10 വര്‍ഷമായി നോന്പ്കാലത്ത് ഇവിടെ താല്‍കാലിക കടകളുണ്ട്. പള്ളികമ്മിറ്റി ലേല നടപടികളിലൂടെയാണ് കട നടത്തുന്നതിനുള്ള അനുവാദം നല്‍കുന്നത്. നോമ്പുതുറക്ക് മലബാര്‍ വിഭവങ്ങള്‍ സര്‍വസാധാരണയാണെങ്കിലും ഇവിടെ തെക്കന്‍ കേരളത്തിലെ തനത് വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News