പൊലീസ് വിളിപ്പിച്ചിട്ടില്ല, പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

Update: 2018-05-28 09:00 GMT
Editor : Sithara
പൊലീസ് വിളിപ്പിച്ചിട്ടില്ല, പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്
Advertising

നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്‍റെ മൊഴിയെടുക്കുന്നത്.

പള്‍സര്‍ സുനി ഏറെക്കാലം ദിലീപിന്‍റെ ഡ്രൈവറായിരുന്നു. പിന്നീട് മുകേഷ് സുനിയെ ഒഴിവാക്കുകയായിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമാണ് മുകേഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. മുകേഷിന്‍റെ അമ്മയോടൊപ്പം പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എന്നാല്‍ ഹാജരാവാന്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. പള്‍സര്‍ സുനിയെ ദിലീപിനെ പരിചയപ്പെടുത്തിക്കൊടുത്തത് താനല്ലന്നും മുകേഷ് വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News