വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മര്‍ദ്ദനം

Update: 2018-05-28 09:37 GMT
Editor : Subin
വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മര്‍ദ്ദനം

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്.

മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ എത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്.

Full View

അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്‌സിനെടുക്കാനെത്തിയ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ധിച്ചത്. വാക്‌സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്‌സിന്റെ കൈപിടിച്ച് വലിക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ എടയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം രക്ഷിതാക്കളുടെ അനുവാദമില്ലാതെയാണ് കുത്തിവെപ്പ് നടത്തിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News