താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Update: 2018-05-28 03:34 GMT
Editor : Jaisy
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്

സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം തെക്കന്‍ കേരളത്തില്‍ മഴ തുടരുകയാണ്. പൂന്തുറയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ആരോപിച്ച് തീരദേശ മേഖലിയില്‍ പലയിടത്തും ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News