തൃശൂരില്‍ പുതുവർഷ പാര്‍ട്ടിക്കായി കൊണ്ടുവന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ ശേഖരം പിടികൂടി

Update: 2018-05-28 22:32 GMT
Editor : Jaisy
തൃശൂരില്‍ പുതുവർഷ പാര്‍ട്ടിക്കായി കൊണ്ടുവന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ ശേഖരം പിടികൂടി
Advertising

അന്താരാഷ്ട്ര വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്

തൃശൂരില്‍ പുതുവർഷ പാര്‍ട്ടിക്കായി കൊണ്ടുവന്ന നാല്‍പ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ ശേഖരം എക്സൈസ് സംഘം പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്. എറണാകുളം സ്വദേശി രാഹുലിനെയാണ് സ്റ്റാമ്പുമായി പിടികൂടിയത്.

സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെടുന്ന ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് തൃശൂരില്‍ നിന്ന് പിടികൂടിയത്. എല്‍.എസ്.ഡിയുടെ നാല്‍പ്പത്തിയഞ്ച് സ്റ്റാമ്പുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഡിസംബര്‍ മുപ്പത്തിയൊന്നിന് രാത്രി കൊച്ചിയില്‍ ന്യൂ ഇയര്‍ പാര്‍ട്ടി നടത്താനായി കൊണ്ടു പോവുകയായിരുന്നു സ്റ്റാമ്പുകളെന്ന് എക്സൈസ് അറിയിച്ചു.എറണാകുളം കാരക്കമുറി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ രാഹുലിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ഈ വിഭാഗത്തില്‍ പെട്ട മയക്കുമരുന്ന് ഇത്ര വലിയ അളവില്‍ കണ്ടെത്തിയത് ആദ്യമായാണ്.

മുന്നൂറ്റി അമ്പത് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ സ്റ്റാമ്പുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഒരു സ്റ്റാമ്പ് മുറിച്ച് ആറ് പേര്‍ക്ക് എട്ട് മണിക്കൂര്‍ നേരത്തേക്ക് ലഹരിയിലാകാം. ഉപയോഗിച്ചാല്‍ വസ്തുക്കളുടെ നിറം വ്യത്യസ്തമായി കാണുമെന്ന് പിടിയിലായ ആള്‍ പറയുന്നു. ഒരു സ്റ്റാമ്പ് ഒരാള്‍ ഒറ്റയ്ക്ക് ഉപയോഗിച്ചാല്‍ ജീവന്‍ വരെ നഷ്ടമാകാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News