നടിയെ അക്രമിച്ച സംഭവം: ദിലീപ് കോടതിയിലെത്തി ദൃശ്യങ്ങള്‍ കണ്ടു

Update: 2018-05-28 11:53 GMT
Editor : Sithara
നടിയെ അക്രമിച്ച സംഭവം: ദിലീപ് കോടതിയിലെത്തി ദൃശ്യങ്ങള്‍ കണ്ടു

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. അങ്കമാലി കോടതിയിലെത്തി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപ് ദൃശ്യങ്ങള്‍ കണ്ടു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരാകരിച്ചു. മെമ്മറി കാര്‍ഡ് നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

കുറ്റപത്രത്തിന്റെ പകര്‍പ്പും ദിലീപ് കോടതിയിലെത്തി കൈപ്പറ്റി. അങ്കമാലി മജിസ്ട്രേറ്റ് 19ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നെങ്കിലും സിനിമാ ഷൂട്ടിങ്ങുള്ളതിനാലാണ് ദിലീപ് ഇന്ന് ഹാജരായത്. തുടര്‍ന്ന് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കോടതി കൈമാറുകയും ദിലീപിന്‍റെ ആവശ്യപ്രകാരം നടിയെ അക്രമിക്കുന്ന ദ്യശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അഭിഭാഷകന്‍ രാമന്‍പിള്ളക്കൊപ്പമാണ്
ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News