ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

Update: 2018-05-28 21:16 GMT
Editor : Muhsina
ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂരില്‍ കക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയും പേരാവൂര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദ് ആണ് മരിച്ചത്. നെടുമ്പൊയിലില്‍..

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വാഹനങ്ങളെയും മറ്റ് അവശ്യ സര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ശ്യാമപ്രസാദിന്‍റെ മൃതദേഹം പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ട് വളപ്പില്‍ സംസ്കരിക്കും. ഇതിനിടെ ഇന്നലെ വയനാട് തലപ്പുഴയില്‍ വെച്ച് അറസ്റ്റിലായ കൊലപാതക സംഘത്തിലെ അംഗങ്ങള്‍ എന്ന് സംശയിക്കുന്ന നാല് പേരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി രാവിലെ പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും.

കണ്ണൂരില്‍ കക്കയങ്ങാട് ഇന്നലെയാണ് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്. ചിറ്റാരിപ്പറമ്പ് സ്വദേശിയും പേരാവൂര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദ് ആണ് മരിച്ചത്. നെടുമ്പൊയിലില്‍ വച്ച് കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുക ആയിരുന്ന ശ്യാമപ്രസാദിനെ വെട്ടിവീഴ്ത്തുക ആയിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News