സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടിയിൽ പങ്കെടുക്കരുത്; അമർത്യാ സെൻ അടക്കമുള്ളവർക്ക് ചെന്നിത്തലയുടെ കത്ത്

ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്മെന്റ് ആൻഡ് ഡെമോക്രസി സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്

Update: 2026-02-08 08:17 GMT

Ramesh Chennithala | Photo | Special Arrangement

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ച് അമർത്യാ സെൻ അടക്കമുള്ളവർക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്മെന്റ് ആൻഡ് ഡെമോക്രസി സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടി ആണ് സെമിനാറെന്നാണ് കത്തിൽ പറയുന്നത്. റൊമില ഥാപ്പർ, കനിമൊഴി തുടങ്ങിയവർക്കാണ് തുറന്ന കത്ത് അയച്ചത്.

ഫെബ്രുവരി 15ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് സർക്കാർ അറിയിച്ച പ്രധാനപ്പെട്ട വ്യക്തികൾക്കാണ് ചെന്നിത്തലയുടെ തുറന്ന കത്ത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖം മിനുക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന പിആർ പരിപാടിയാണിത്. മാത്രമല്ല, സർക്കാരിനെതിരെ വലിയ രീതിയിലുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News