മധുവിന് വേണ്ടി തെരുവുനാടകവുമായി സന്തോഷ് കീഴാറ്റൂര്‍

Update: 2018-05-28 01:49 GMT
Editor : Subin
മധുവിന് വേണ്ടി തെരുവുനാടകവുമായി സന്തോഷ് കീഴാറ്റൂര്‍

വഴിയില്‍ കണ്ട ഓരോരുത്തരോടും മധുവിന്റെ കൊലപാതകവും കാരണവും ആവര്‍ത്തിച്ചു പറഞ്ഞു സന്തോഷ്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലികൊന്നതിനെതിരെ തെരുവു നാടകവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കോഴിക്കോട് നഗരത്തിലായിരുന്നു സന്തോഷിന്റെ പ്രതിഷേധം.

Full View

കാടിന്റെ മകനെ തല്ലികൊന്നതിലെ പ്രതിഷേധമായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ തെരുവ് നാടകം. വിശന്നിട്ടാണ് മോഷ്ടിച്ചത്. വിശപ്പിന്റെ പേരിലാണ് തല്ലിക്കൊന്നത്. മധുവിന് വേണ്ടി സംസാരിക്കുകയായിരുന്നു സന്തോഷ്.

പാളയം സ്റ്റാന്റില്‍ നിന്നായിരുന്നു തുടക്കം. മിഠായിതെരുവിലെത്തിയപ്പോഴേക്കും കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. വഴിയില്‍ കണ്ട ഓരോരുത്തരോടും മധുവിന്റെ കൊലപാതകവും കാരണവും ആവര്‍ത്തിച്ചു പറഞ്ഞു സന്തോഷ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News