റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ വിദേശത്ത് നിന്ന്, ഇന്‍റര്‍പോളിന്‍റെ സഹായം തേടും

Update: 2018-05-28 01:39 GMT
Editor : Sithara
റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ വിദേശത്ത് നിന്ന്, ഇന്‍റര്‍പോളിന്‍റെ സഹായം തേടും

രാജേഷിന്‍റെ സുഹൃത്തായ സ്ത്രീയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

റേഡിയോ ജോക്കിയായിരുന്ന രാജേഷ് ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിന് ഇന്‍റര്‍പോളിന്‍റെ സഹായം തേടാന്‍ പൊലീസ് തീരുമാനം. രാജേഷിന്‍റെ സുഹൃത്തായ സ്ത്രീയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധമുള്ള അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

Full View

രാജേഷിന്‍റെ സുഹൃത്തായ വിദേശത്തുള്ള നൃത്താധ്യാപികയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. താനുമായി സംസാരിച്ചുകൊണ്ടിരിക്കേയാണ് രാജേഷിന് വെട്ടേറ്റതെന്ന് സുഹൃത്ത് പൊലീസിനോട് സമ്മതിച്ചു. താനുമായി അകന്ന് കഴിയുന്ന വ്യവസായിയായ ഭര്‍ത്താവില്‍ നിന്ന് രാജേഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും യുവതി പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള വ്യവസായിയെ നാട്ടിലെത്തിക്കാന്‍ ഇന്‍ര്‍പോളിന്‍റെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന് വേണ്ടിയുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

Advertising
Advertising

അതേസമയം സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതക സംഘത്തില്‍ നേരിട്ട് പങ്കെടുത്ത ആരും ഇതിലില്ലെന്നാണ് വിവരം. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതുകൊണ്ട് തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായി വലവിരിച്ചിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‌‌

കൊലപാതകം നടന്ന സ്ഥലത്തുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന സംശയത്തില്‍ അക്കാര്യവും അന്വേഷിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം പ്രതികളെ പിടികൂടുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News